അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട ആള്‍ക്കാര്‍ക്ക് മാസം 6000 രൂപ നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി. പണം നല്‍കുന്നതിലൂടെ പാവപ്പെട്ടവരുടെ ഉന്നമനം സാധ്യമാകില്ലെന്നും ജോലി നല്‍കുന്നതിലൂടെ മാത്രമേ സാധ്യമാകു എന്നും മായാവതി പറഞ്ഞു. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ചില വാഗ്ദാനങ്ങള്‍ കൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളെ പ്രലോഭിപ്പിക്കുന്നത്.
പാവപ്പെട്ട ആളുകള്‍ക്ക് മാസം 6000 രൂപയാണ് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പക്ഷേ അതൊരിക്കലും ആ വിഭാഗത്തിന് സഹായകമാവുകയില്ല. പാവപ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നതിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മായാവതി. മാസം 12000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് ന്യായ് പദ്ധതി വഴി പ്രതിവര്‍ഷം 72000 രൂപ നല്‍കുമെന്നാണ് വാഗ്ദാനം.
കോണ്‍ഗ്രസിന്റെ ഭരണ കാലത്ത് ദളിതര്‍ക്കും വനവാസികള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും യാതൊരു വിധ സംവരണ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്നും മായാവതി ആരോപിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസാണ് അധികാരത്തില്‍ വന്നത്. കേന്ദ്രത്തിന് പുറമെ ഒട്ട് മിക്ക സംസ്ഥാനങ്ങളിലും അവരായിരുന്നു അധികാരത്തില്‍. ആ സമയത്തും തെറ്റായ നയങ്ങളാണ് അവര്‍ നടപ്പിലാക്കിക്കൊണ്ടിരുന്നത്. പാവപ്പെട്ടവര്‍ക്ക് വേണ്ടിയോ അവരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വേണ്ടിയോ കോണ്‍ഗ്രസുകാര്‍ ഒന്നും ചെയ്തില്ല.
Discussion about this post