ജനാധിപത്യത്തെ മമതാ ബാനർജി അക്രമാധിപത്യമാക്കിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ ശിവരാജ് സിംഗ് ചൗഹാൻ. ബംഗാളിൽ അമിത്ഷായുടെ റാലിക്കെതിരെ നടന്നത് ഗുണ്ടാ ആക്രമണമാണെന്നും ശിവരാജ് സിംഗ് ചൗഹാൻ സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു.
താൻ കരുതിയത് മമതാ ബാനർജി ശക്തയായ നേതാവാണെന്നാണ്. എന്നാൽ പരാജയഭീതിയിൽ അവർ ഗുണ്ടകളെ ഇറക്കി ബിജെപി പ്രവർത്തകരെ മർദ്ദിച്ചുവെന്ന് ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു. മമതയെ നയിക്കുന്നത് ഭയം മാത്രമാണെന്നും കാൽ ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നത് മമത തിരിച്ചറിയുന്നില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
Discussion about this post