കശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു . ഒരു സൈനികന് വീരമൃത്യൂ . വെടിവയ്പിൽ രണ്ട് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.
പുൽവാമയിലെ ദാലിപോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.പുലർച്ചെ മൂന്ന് മണിയോടെയാണ് ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സൈന്യം തെരച്ചിൽ നടത്തിയത്. തുടർന്ന് ഇവിടെ ഒരു വീട്ടിൽ നിന്ന് സൈന്യത്തിന് നേരെ വെടിവയ്പ്പുണ്ടായി .
സൈന്യം തിരിച്ചടിച്ചു. രണ്ട് ഭീകരർ ഉണ്ടെന്ന് വ്യക്തമായതോടെ ഇവരെ വധിക്കാനുള്ള നീക്കം സൈന്യം തുടങ്ങി. ആറ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് പേരെയും സൈന്യം വധിച്ചത്.
Discussion about this post