രേഖകള്‍ ഇല്ലാതെ കുപ്പിയില്‍ നിറച്ച കടത്താന്‍ ശ്രമിച്ച 300 പവന് സ്വര്‍ണ്ണം പിടികൂടി. കെ എസ് ആര് ടി സി ബസില്‍ സ്വര്‍ണ്ണക്കടത്തിന് ശ്രമം നടക്കുന്നതായിട്ടുള്ള രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയ്ക്ക് ഇടയിലാണ് ചാവക്കാട് സ്വദേശിയായ ശ്യാംലാല്‍ എക്സൈസിന്റെ പിടിയിലായത് . വയനാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വലിയ ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളിലാക്കിയാണ് ഇയാള്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത് . ജ്യുവലറി ഉടമകള്‍ക്ക് നല്കുന്നതിനായിട്ടാണ് സ്വര്‍ണ്ണം കൊണ്ട് വരുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണ്ണം ഇയാളെ എല്പ്പിച്ചവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്വര്‍ണ്ണവും പ്രതിയേയും ആദായനികുതി വകുപ്പിന് കൈമാറും.
Discussion about this post