കേരള കോൺഗ്രസിലെ ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയിൽ പോയത് ദുരൂഹത ഉണ്ടാക്കുന്നതായി പാർട്ടി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് .
കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയ്ക്ക് പാർട്ടി അംഗത്വം നഷ്ടപ്പെടുമെന്നും പിജെ ജോസഫ് വ്യക്തമാക്കി . ഒരു വിഭാഗം കോടതിയിൽ പോയത് ദുരൂഹമാണ് . തെരഞ്ഞെടുപ്പിനെ ചിലർ ഭയക്കുന്നു . ഏതെങ്കിലും ഒരു സ്ഥാനമേ വഹീക്കൂ.ഒരാൾക്ക് ഇരട്ടപ്പദവിയുണ്ടാകില്ല .
നിയസഭാ സമ്മേളനത്തിനു മുൻപ് പാർലമെന്ററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കും . ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post