വാട്സ് ആപ്പിലൂടെ ഭാര്യയെ മൊഴിചൊല്ലിയ യുവാവിനെതിരെ പോലീസ് കേസ് . ഭാര്യ നല്കിയ പരാതിയിന്മേലാണ് മുംബൈ സ്വദേശിയായ നദീം ഷെയ്ഖിനെതിരെ പോലീസ് കേസെടുത്തത്. മുസ്ലിം വുമണ്‍ ആക്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാട്സ് ആപ്പ് സന്ദേശം വഴി മൊഴിചൊല്ലി ഉപേക്ഷിക്കാനായിരുന്നു നദീമിന്റെ ശ്രമം. ഇതിനെ തുടര്‍ന്ന് ഭാര്യ കേസ് നല്‍കുകയായിരുന്നു. പിന്നാലെ നദീം ഷെയ്ഖ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് . ഒരാഴ്ചയ്ക്ക് മുന്‍പാണ് 25 കാരിയായ യുവതി ഭര്‍ത്താവിനെതിരെ കേസ് നല്‍കിയത് . ഇവര്‍ക്ക് നാല് വയസ്സുള്ള ഒരു മകനുമുണ്ട്.
Discussion about this post