ഒരു ടീമിലെ പത്ത്പേരും അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് തന്നെ തിരികെ പവലിയനിലേക്ക് തിരിച്ചെത്തുക. നാണക്കേടിന്റെ ചരിത്രം കുറിച്ചത് മലപ്പുറം പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 പെണ്‍കുട്ടികളുടെ അന്തര്‍ജില്ല ക്രിക്കറ്റ് മത്സരത്തില്‍ കാസര്‍ഗോഡ് ടീമിനാണ് ഈ നേട്ടം.
വയനാടിന് എതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗ് ചെയ്യാന്‍ ഇറങ്ങിയ കാസര്‍ഗോഡ് ടീമിലെ എല്ലാവരും പൂജ്യത്തിന് പുറത്താകുകയായിരുന്നു. അതും എല്ലാവരും ഒരുപോലെ ക്ലീന്‍ ബൌള്‍ഡായി.
വയനാട് ടീമിന്റെ ഭാഗത്ത് നിന്നും കിട്ടിയ എക്സ്ട്രാ റണ്‍സ് നാല് ലഭിച്ചതിനാല്‍ ടീം സ്കോര്‍ പൂജ്യമാകാതെ കാസര്‍ഗോഡ് രക്ഷപ്പെടുകയായിരുന്നു . വിജയലക്ഷ്യം അഞ്ച് റണ്‍സ് മാത്രം വേണ്ടിയിരുന്ന വയനാട് ആദ്യ ഓവറില്‍ തന്നെ ഒരു വിക്കറ്റ് പോലും നഷ്ടമാവാതെ വിജയിക്കുകയായിരുന്നു.
Discussion about this post