നവാഗതരാനായ ജിബി ജോജു സംവിധാനം ചെയ്യുന്ന’ഇട്ടിമണി മെയ്ഡ് ഇന്‍ ചൈന’യുടെ ഫസ്റ്റ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ പുറത്ത് വിട്ട പോസ്റ്റര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
ചട്ടയും,മുണ്ടുമണിഞ്ഞ്,കൈകളിലും കാലുകളിലും തളകളിട്ട് ,ചുണ്ട് ചുവപ്പിച്ച് മാര്‍ഗം കളി വേഷത്തിലാണ് ഇട്ടിമാണി ആരാധകരിലെക്കെത്തുന്നത്.
https://www.facebook.com/ActorMohanlal/photos/a.562983553757345/2235664003155950/?type=3&__xts__%5B0%5D=68.ARAiKPBw7n7DzFoWr9OqFjDuyJHcbl4PDEfPiEqzb4YS6sZXDB80yT_lpa3o-ptBde7zR6_K6UlIkumW7k-yE2l6x2AVrxxx6zGhFVLNwVrzX73MoXUfqx0rM0t_5A11jhsauowGueqhdCBO497er74fLieUz4V5mYqRQiBCr0RWxGt1ZOzYCOHi5m32Py-WRXqUuAeSR-CQZ8G07dzaK8O4P_e7uBUJpZqGKMmpSGqtRJJ11Lvbf28Nvlu7BVOgZUjv4sllRTpmHOYXR9sLMrJlWkdQNG08tR-Npj-2DpGcysObCATSP37_yYhtQtQaGjGOcln396MPrZkOfA59nbh_9Q&__tn__=-R
32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയാണ് ഇട്ടിമാണി. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Discussion about this post