ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണതോടെ ബദരിനാഥിലെയും കേദര്‍നാഥിലെയും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാനും ഉത്തരാഖണ്ഡിലെ ഗുഹയില്‍ ധ്യാനിക്കാനുമായി മോദി പോകുമെന്ന് പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മൈനേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേദര്‍നാഥ് മാത്രം സന്ദര്‍ശിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കില് പിന്നീട് യാത്ര ബദരിനാഥിലേയ്ക്ക് കൂടി നീട്ടുകയായിരുന്നു. സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം ഇതിനോടകം പ്രധാനമന്ത്രി എത്തുന്ന കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ കേന്ദ്രങ്ങളില്‍ മോദിയ്ക്ക് വേണ്ടിയുള്ള താമസസൗകര്യം ഉള്‍പ്പെടെ തയ്യാറായിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയുണ്ടായാലും മോദിയെ അതിവേഗം മാറ്റാനുള്ള പദ്ധതിയ്ക്കും രൂപം കൊടുത്തിട്ടുണ്ട്. നരേന്ദ്ര മോദിയ്ക്ക് ധ്യാനിയ്ക്കാനായി ഒരു ഗുഹ തന്നെ ഒരുക്കിയിട്ടുണ്ടെന്നും മൈനേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Discussion about this post