കാസര്‍കോട് ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതിയുമായി സിപിഎം.റീപോളിങ് നടക്കുന്ന ബൂത്തിനകത്തും പുറത്തുമായി ക്യാംപ് ചെയ്ത് പോളിങിനെത്തിയവരോട് വോട്ട് അഭ്യര്‍ഥിച്ചു എന്നാണ് പരാതി.
കല്ല്യാശേരി നിയോജക മണ്ഡലത്തിലെ 19ാം നമ്പര്‍ ബൂത്തില്‍ ഉണ്ണിത്താന് പരസ്യമായി വോട്ട് അഭ്യര്‍ത്ഥിച്ചുവെന്നും ഇത് ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നു.എല്‍ഡിഎഫ് ചെറുതാഴം ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ.വി.രവീന്ദ്രനാണ് പരാതിയുമായെത്തിയത് .പരാതി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് കൈമാറി.
അതേസമയം കള്ളവോട്ടിനെ തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയ കണ്ണൂര്‍ കാസര്‍ഗോഡ് മണ്ഡലങ്ങളിലായുള്ള 7 ബൂത്തുകളില്‍ റീ പോളിങ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറില്‍ തന്നെ കനത്ത പോളിങ് ആണ് ഏഴ് ബൂത്തുകളിലും രേഖപ്പെടുത്തിയത്.
കനത്ത സുരക്ഷയിലാണ് റീപോളിങ് നടക്കുന്നത്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ നിരീക്ഷണ സംവിധാനങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.
Discussion about this post