ദക്ഷിണാഫ്രിക്കയില്‍ പ്രമുഖ ഹോളിവുഡ് നടന് ആര്‍നോള്‍ഡ് ഷ്വാസ്നെഗറിന് നേര്‍ക്ക് ആക്രമണം. ആര്‍നോള്‍ഡ് ക്ലാസിക് ആഫ്രിക്ക സ്പോര്‍ട്ടിംഗ് ഇവന്റുമായി ബന്ധപ്പെട്ട് ആരാധകരുമായി സംസാരിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. കാലിഫോര്‍ണിയ ഗവര്‍ണര്‍ കൂടിയായ ആര്‍നോള്‍ഡ് ഷ്വാസ്നെഗറിനെ പുറകില്‍ നിന്നുമൊരാള് തൊഴിക്കുകയായിരുന്നു.
അപ്രതീക്ഷിതമായ ആക്രമണത്തില്‍ ആര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ മുന്നോട്ടു ആഞ്ഞു. അക്രമി താഴെ വീഴുകയും ചെയ്തു . ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ കീഴടക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും മാറ്റിയ അക്രമിയെ പോലീസിന് കൈമാറുക ആയിരുന്നു .
ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റിട്ടില്ല എന്ന് ആര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ട്വീറ്റ് ചെയ്തു . തന്നെ കുറിച്ചുള്ള ആരാധകരുടെ ഉത്കണ്ഠയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു . ആരാധകരുടെ തിരക്കില്‍ പെട്ടതാണ് എന്നാണു ആദ്യം മനസിലായതെന്നും പിന്നീട് ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് തനിക്ക് മര്‍ദ്ദനം ഏറ്റതാണ് എന്ന് മനസിലായത് . സംവാദ പരിപാടി അലങ്കോലമാകാതിരുന്നതില് സന്തോഷമുള്ളതായും ആര്‍നോള്‍ഡ് ട്വീറ്റ് ചെയ്തു.
Discussion about this post