ഗൊരഖ്പൂർ ; രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച്ചയ്ക്ക് ഇളക്കം തട്ടി തുടങ്ങിയെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ജാതീയതയുടെയും,പ്രാദേശികതയുടെയും, രാഷ്ട്രീയത്തിന്റെയും സ്വാധീനം കുറയുകയാണ് .തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് കൂടുതൽ വ്യക്തമാകുമെന്നും യോഗി പറഞ്ഞു .
ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . രാജ്യത്തിന്റെ താല്പര്യത്തിനായി പ്രവർത്തിച്ചാൽ മാത്രമേ പൊതുജീവിതം സാദ്ധ്യമാകുകയുള്ളൂ . മോദിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിനു വേണ്ടിയാണ് ,യോഗി പറഞ്ഞു .
പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ഉയർന്ന പോളിംഗ് ശതമാനമാണ് ഉണ്ടായത് . അത് ഇന്ത്യയിൽ ജനാധിപത്യം ശക്തി പ്രാപിച്ചതിന്റെ തെളിവാണെന്നും,ജനങ്ങൾ സ്വന്തം മൗലികാവകാശത്തെ മാനിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post