ഇതുവരെ പുറത്ത് വന്ന ആറ് പ്രധാന എക്സിറ്റ് പോളുകളിലും എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് പ്രവചനം. ചെറുതും വലുതുമായ എല്ലാ സര്‍വ്വേകളും മോദി വീണ്ടും ഭരണത്തിലെത്തുമെന്ന് പ്രഖ്യാപിക്കുന്നു. ചില പോളുകള്‍ ബിജെപി തനിച്ച് അധികാരത്തിലെത്താനുള്ള സാധ്യതയും മുന്നോട്ട് വെക്കുന്നു.
306 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ. 44 സീറ്റുകളുണ്ടായിരുന്ന യുപിഎ 132 ആകുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.102 സീറ്റുകള്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒതുങ്ങുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.
എന്‍ഡിഎ 336 സീറ്റുകള്‍ നേടുമെന്നും, ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്നും സിഎന്‍എന്‍ ന്യൂസ് 18 ചാനല്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപി 276 സീറ്റുകള്‍ നേടുമെന്നാണ് ഈ എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നത്.
287 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് സീ വോട്ടര്‍ പ്രവചിക്കുന്നു. 40 സീറ്റ് യുപിയില്‍ വിശാല സഖ്യം നേടുമെന്ന് സീ വോട്ടര്‍ പ്രവചിക്കുന്നു.
298 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ കണ്ടെത്തുന്നു. 108 സീറ്റില്‍ യുപിഎ ഒതുങ്ങും.
ജാന്‍കി ബാത്ത് റിപ്പബ്ലികുമായി നടത്തിയ സര്‍വ്വേയിലും ബിജെപി സഖ്യം 305 സീറ്റുകള്‍ നേടുമെന്ന് പറയുന്നു.
Times Now-VMR
seat-share projection NDA: 306 UPA: 132 Others: 104
#ExitPollWithNewsNation | News Nation Exit Poll predicts that the BJP-led NDA will sail past the magic figure winning 282-290 seats, while UPA may get 118-126 seats.#ElectionsWithNewsNation
Follow LIVE updates here: https://t.co/g2V4JPBaiO
Watch LIVE: https://t.co/EdP4XDUtTF pic.twitter.com/FVZDnxA9fg
— News Nation (@NewsNationTV) May 19, 2019
സിവോട്ടര്‍
എന്‍ഡിഎ 287
യുപിഎ 128മറ്റുള്ളവര്‍ 127
എന്‍ഡിടിവി
എന്‍ഡിഎ- 300
യുപിഎ 126
മറ്റുള്ളവര്‍ 116.
For Assam's 14 seats, #PollOfPolls prediction at 7:36 pm
BJP+AGP+ : 9
Congress: 4
Others: 1#ElectionsWithNDTV #ExitPoll2019 pic.twitter.com/lpBhF7DHze— NDTV (@ndtv) May 19, 2019
ന്യൂസ് എക്സ്
എന്‍ഡിഎ- 298
യുപിഎ 118- 126
മറ്റുള്ളവര്‍ 86
ജന്‍കി ബാത്ത് പോള്‍
എന്‍ഡിഎ- 305
യുപിഎ -124
മഹാഘട്ബന്ധന് -26
മറ്റുള്ളവര്‍ 87
ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം ബിജെപി സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കുമ്പോള്‍ മൂന്ന് ഏജന്‍സികള്‍ എന്‍ഡിഎ 300 സീറ്റിലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു.
306 സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ ചാനല്‍ പറയുന്നത്. സുവര്‍ണ ന്യൂസ് 24പ്രവചിക്കുന്നത് എന്‍ഡിഎ 313 സീറ്റുകള്‍ നേടുമെന്നാണ്. യുപിഎ 122 സീറ്റുകള്‍ നേടുമെന്നും, മറ്റുള്ളവര്‍ 125 സീറ്റ് നേടുമെന്നും ഈ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു
313 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് സുദര്ശന് ന്യൂസ് പ്രവചിക്കുന്നത്. എന്‍ഡി്എ 313, യുപിഎ 121, മറ്റുള്ളവര്‍ 109 എന്നിങ്ങനെയാണ് സുദര്‍ശന്റെ പ്രവചനം.
Sudarshan News
- NDA 313
- UPA 121
- Other 109
Suvarna News 24×7
NDA 295-315
UPA 122-125
Other 125-102
News Nation
NDA 282-290
UPA 118-126
Other 130-138
തലസ്ഥാന നഗരിയായ ഡല്‍ഹി ഇത്തവണയും ബിജെപിയ്ക്കൊപ്പം നില്‍ക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഡല്‍ഹിയില്‍ 7 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടിവി എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
രാജസ്ഥാനും ബിജെപി തൂത്തുവാരും, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു
ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നിലെത്തുമെന്ന് എന്‍ഡി ടിവി പ്രവചിക്കുന്നു.
C-Voter – Exit Poll
Vote share for NDA – 42% Vote Share for UPA – 29%
Seats BJP – 236 NDA – 287 UPA – 128 MGB – 40 Others – 87
Republic TV exit poll prediction
NDA: 305 UPA: 124 Others: 120
India Today-Axis Exit Poll predicts for Goa.
BJP: 2-0 Cong: 0-0 Others: 0-0
Discussion about this post