ഐപിഎല്‍ മുന്‍ ചെയര്മാന് ലളിത് മോദിയും കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കുടുംബവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശലിനെ മോദിയുടെ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാന്‍ നീക്കം നടന്നതായി തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിലാണ് ഡയറക്ടറാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മോദി കൈമാറിയ്ത്.
എന്നാല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനാകാനുള്ള മോദിയുടെ ക്ഷണം കൗശല്‍ നിരസിക്കുകയായിരുന്നു. സ്ഥാനം ഏറ്റെടുക്കാത്ത നിലയ്ക്ക് എന്തു പ്രശ്നമാണുള്ളത് എന്ന് ബിജെപി വകതാവ് ജിവിഎല്‍ നരസിംഹറാവു ചോദിച്ചു. സ്വരാജ് കൗശല്‍ തനിക്ക് ലളിത് മോദിയുമായുള്ള ഔദ്യോഗിക ബന്ധം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post