കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപെടുത്തിയ കേസിൽ രാജസ്ഥാൻ ഹൈക്കോടതി ഹിന്ദി സിനിമാ താരങ്ങൾക്ക് വീണ്ടും നോട്ടീസ് അയച്ചു. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാൻ, സൊനാലി ബേന്ദ്ര, നീലം തബു, ദുഷ്യന്ത് സിംഗ് എന്നിവർക്കാണ് രാജസ്ഥാൻ ഹൈക്കോടതി നോട്ടീസ് അയച്ചത്.
കേസിൽ വിചാരണ കോടതി ഇവരെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീലിലാണ് നോട്ടീസ്. രണ്ട് മാസത്തിന് ശേഷം കേസിൽ ഹൈക്കോടതിയിൽ വാദം കേൾക്കും. 1998 ഒക്റ്റോബര്‍ ഒന്നിന് ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്മാന്ഖാന് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്.
Discussion about this post