പെരിയ കല്ല്യോട്ട് യൂത്ത് കോണ്ഗെസ്സ് പ്രവര്‍ത്തകരായ ശരത്ത്ലാലിനെയും , കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിന് കാരണം വ്യക്തിവിരോധം ആണെന്ന് വിശദീകരിച്ചാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ.പിയുടെ നേത്രുത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്.
കൊലപാതകം നടന്ന് 90 ദിവസം പിന്നിട്ട വേളയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്പ്പിച്ചിരിക്കുനത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കൊലപാതകമാണ് എന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.
കേസില്‍ സിപിഎം ഏരിയ സെക്രടറി ഉള്‍പ്പടെ 14 പ്രതികളാണ് ഉള്ളത്. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ.എം. മണികണ്ഠന്, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്, വിദേശത്തേക്ക് കടന്ന സുബീഷ്കെ..എം എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. പ്രാദേശിക സിപിഎം നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഫെബ്രുവരി 17 നാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയിരുന്ന കൃപേഷിനേയും , ശരത്ത്ലാലിനെയും ക്രൂരമായി വെട്ടിക്കൊല്ലപ്പെടുതിയത്. കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരുന്നു.
Discussion about this post