നിരവധി പോഷക ഗുണങ്ങൾ ഉള്ള ഒന്നാണ് പാൽ. എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവർത്തനത്തിനും മികച്ച ഒന്നാണ് പാൽ. എന്നാൽ, പാൽ കുടിക്കാൻ ഇഷ്ടമില്ലാത്ത നിരവധി ആളുകളുണ്ട്. അങ്ങനെയുള്ളവർ പലരും മഞ്ഞൾ പൊടി ചേർത്തും ഏലക്ക ചേർത്തും പാൽ കുടിക്കാറുണ്ട്.
എന്നാൽ, പാലിനൊപ്പം ചേർക്കാവുന്ന അധികമാരും പരീക്ഷിക്കാത്ത മറ്റൊരു ചേരുവയാണ് നെയ്യ്. പാലിൽ നെയ്യ് ചേർത്ത് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. രാത്രി ഉറങ്ങുന്നതിന് മുൻപ് വേണം ചെറുചൂട് പാലിൽ നെയ്യ് ചേർത്ത് കുടിക്കാൻ.
ചെറു ചൂടുള്ള പാലിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ദഹനനാളത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ബ്യൂട്ടറിക്ക് ആസിഡ് സഹായിക്കും.
സന്ധി വേദന, സന്ധി മുറുക്കം എന്നിവ കുറയ്ക്കാനും നെയ് ചേർത്ത പാൽ സഹായിക്കും. ആന്റി ഇൻഫ്‌ളമേറ്ററി സംയുക്തങ്ങൾ ധാരാളമായുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്നത്. വാത സംബന്ധമായ അസുഖങ്ങൾക്കും നെയ് ചേർത്ത പാൽ നല്ലതാണ്.
ചർമ്മ സംരക്ഷണത്തിനും ഈ പാനീയം നല്ലതാണ്. തിളക്കമുള്ള ചർമ്മത്തിന് ആവശ്യമായ വൈറ്റമിൻ എ, ഡി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് നെയ് ചേർത്ത പാൽ. ഇത് ചർമ്മത്തിന് സ്വാഭാവിക ഭംഗി നൽകുന്നു.
മിതമായ രീതിയിൽ നെയ്യ് കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കും. നെയ്യ് ചേർത്ത പാൽ കുടിക്കുന്നത് മൂലം പെട്ടെന്ന് വയർ നിറഞ്ഞതായി തോന്നിപ്പിക്കുന്നു. എന്നാൽ, ഇത് കാലറി അധികം ശരീരത്തിൽ എത്തുന്നതിനെ തടയുന്നു.
പാലിലും നെയ്യിലും ട്രിപ്റ്റഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചെറു ചൂടുള്ള പാലിൽ നെയ്യ് ചേർത്ത് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും.
Discussion about this post