കനത്ത മത്സരം നടന്ന ബെഗുസരായി മണ്ഡലത്തില്‍ സിപിഐ നേതാവ് കനയ്യ കുമാര്‍ പരാജയപ്പെടുമെന്ന് സര്‍വേകള്‍ . ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനാണ് സര്‍വേകള്‍ വിജയ സാധ്യത കല്‍പ്പിക്കുന്നത്. ഭൂമിഹാര്‍ വോട്ടുകളും മുസ്ലിം വോട്ടുകളും ഭിന്നിച്ചത് ബിജെപിക്ക് വിജയം നേടിക്കൊടുക്കുമെന്നാണ് സര്‍വേകള്‍ വിലയിരുത്തുന്നത്. ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനായിരുന്നു യുപിഎ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി.നാല്‍പ്പത് മണ്ഡലങ്ങളുള്ള ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ്-ആര്‍എല്‍എസ്പി സഖ്യം തകര്‍ന്നടിയുമെന്ന് സര്‍വേകള്‍ വിലയിരുത്തുന്നു.
കഴിഞ്ഞ തവണ ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിന് സമാനമായ ഫലമാണ് ഇപ്പോള്‍ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്.
306 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ. 44 സീറ്റുകളുണ്ടായിരുന്ന യുപിഎ 132 ആകുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.102 സീറ്റുകള്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒതുങ്ങുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.എന്‍ഡിഎ 336 സീറ്റുകള്‍ നേടുമെന്നും, ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്നും സിഎന്‍എന്‍ ന്യൂസ് 18 ചാനല്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപി 276 സീറ്റുകള്‍ നേടുമെന്നാണ് ഈ എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നത്.
287 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് സീ വോട്ടര്‍ പ്രവചിക്കുന്നു. 40 സീറ്റ് യുപിയില്‍ വിശാല സഖ്യം നേടുമെന്ന് സീ വോട്ടര്‍ പ്രവചിക്കുന്നു.298 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ കണ്ടെത്തുന്നു. 108 സീറ്റില്‍ യുപിഎ ഒതുങ്ങും.ജാന്‍കി ബാത്ത് റിപ്പബ്ലികുമായി നടത്തിയ സര്‍വ്വേയിലും ബിജെപി സഖ്യം 305 സീറ്റുകള്‍ നേടുമെന്ന് പറയുന്നു.
Discussion about this post