തിരുവനന്തപുരം: തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശ്ശൂരും ബി.ജെ.പിക്ക് ഉറച്ച വിജയസാധ്യതയുണ്ടെന്ന് ബി.ജെ.പി നേതാവ് വി.വി രാജേഷ്.ബി.ജെ.പിക്ക് ഒരു എംഎല്‍എയും കുറേ ലോക്കല്‍ ബോഡി മെംബര്‍മാരും മാത്രമാണ് നിലവില്‍ കേരളത്തിലുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ നിന്നാണ് ഞങ്ങള്‍ ലോക്സഭയില്‍ അക്കൗണ്ട് തുറക്കുന്ന അവസ്ഥയിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക എക്സിറ്റ് പോള്‍ അവലോകന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പത്തനംതിട്ടയില്‍ 1.87 ലക്ഷം വോട്ടുകള്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയിട്ടുണ്ടെന്നും. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വച്ചു നോക്കുമ്പോള്‍ രണ്ട് ലക്ഷം വോട്ടുകള്‍ കൂടി നേടിയാല്‍ അവിടെ കെ.സുരേന്ദ്രന് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post