കഴിഞ്ഞ അഞ്ചു വര്‍ഷമായി പാക് ജയിലില്‍ കഴിയുന്ന ആസിയക്ക് വധശിക്ഷയുടെ നാള് വരെ കാത്തിരിക്കേണ്ടി വരില്ല.ജയിലിലെ യാതനകളുടെ ഫലമായി ആമാശയത്തിനുള്ളിലുണ്ടായ രക്തശ്രാവം ആസിയ ബീബിക്ക് മരണ നീതി നല്കുമെണ് റിപ്പോര്‍ട്ടുകള്‍.
2010ലാണ് പ്രവാചകനെ അപമാനിച്ചു എന്ന കുറ്റം ചുമത്തി ആസിയ ജയിലില്‍ അടക്കപ്പെടുന്നത്. 2009ല്‍ ആസിയ ജോലി ചെയ്തിരുന്ന കൃഷിയിടത്തിലെ മുസ്ലീം സ്ത്രീകളുമായുണ്ടായ പ്രശ്നമാണ് ക്രിസ്തീയ മതവിശ്വാസിയായ ആസിയയെ അഴിക്കുള്ളിലാക്കിയത്.അമുസ്ലീമായ ആസിയക്ക് തങ്ങളുടെ കുടിവെള്ള പാത്രത്തില്‍ തൊടാന്‍ പോലും അവകാശമില്ല എന്ന് കൂടെ തൊഴില്‍ ചെയ്യുന്നവര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിച്ചു എന്നതാണ് ആസിയക്ക് എതിരായ കുറ്റം. ആസിയ ഈശ്വരനിന്ദ ചെയ്തുവെന്ന് ആരോപിച്ച് മുസ്ലീം സ്ത്രീകള്‍ പ്രദേശത്തെ മതപണ്ഡിതനെ സമീപിക്കുകയായരുന്നു. ആസിയക്കെതിരായ തെളിവുകള്‍ ക്രിതൃമമായി ഉണ്ടാക്കപ്പെട്ടതാണെന്ന് അഭിഭാഷകര്‍ വാദിച്ചെങ്കിലും പാക് കോടതി അവരെ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു.
ആസിയക്ക് അഞ്ചുമക്കളാണുള്ളത്. കുടുംബം കഴിഞ്ഞ ദിവസം ജയിലില്‍ ഇവരെ കാണാനെത്തിയപ്പോഴാണ് ആഹാരം കഴിക്കാനും നടക്കാനുമാവാതെ രക്തം ഛര്‍ദ്ദിക്കുന്ന നിലയില്‍ ആസിയയുടെ രോഗം മൂര്‍ച്ഛിച്ച സ്ഥിതിയിലായ വിവരം അറിയുന്നത്. വധശിക്ഷ ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ പാക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും കോടതി ഇതുവരെ കേസ് പരിഗണനയ്ക്ക് എടുത്തിട്ടില്ല.എന്നാല്‍ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന നാള് വരെ ആസിയയുടെ ജീവന് നിലനില്‍ക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാരാഗ്രഹത്തില്‍ കഴിയുന്ന തനിക്ക് ആകെയുള്ള പ്രതീക്ഷ നിങ്ങളാണെന്നും, തന്നെ കൈയ്യൊഴിയരുതെന്നും യാചിച്ച് തന്നെ പിന്തുണക്കുന്നവര്‍ക്കായി ഒരു തുറന്ന കത്തും ആസിയ എഴുതിയിരുന്നു. താന്‍ ദൈവനിന്ദ നടത്തിയിട്ടില്ല എന്ന് കത്തിലൂടെ ആസിയ ആവര്‍ത്തിച്ച് പറഞ്ഞു.
മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പാക്കിസ്ഥാനില്‍ ദൈവനിന്ദ വളരെ ഗുരുതരമായ തെറ്റാണ്.തെളിവുകളില്ലാത്ത ദൈവനിന്ദയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ വരെ ജനങ്ങള്‍ അക്രമാസക്തമായി പ്രതികരിക്കുന്നത് രാജ്യത്ത് പതിവാണ്.
Discussion about this post