200 കിലോ ഹെറോയിനുമായി എത്തിയ പാക്കിസ്ഥാന് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 600 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ‘ അല്‍ മദീന ‘ എന്ന ബോട്ടില്‍ നിന്നാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. 195 പാക്കറ്റുകളിലായാണ് 200 കിലോഗ്രാം മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
മേയ് 20 ന് ലഭിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോട്ട് പിടികൂടിയത്. പാക്കിസ്ഥാനില്‍ നിന്നും എത്തിച്ച മയക്കുമരുന്ന് ഗുജറാത്ത് തീരമായ ജഖാവു തുറമുഖത്തിന് സമീപത്ത് വെച്ച് ഇന്ത്യന്‍ ബോട്ടിന് കൈമാറാനായിരുന്നു നീക്കമെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ നടരാജന് പറഞ്ഞു.
ഇന്ത്യന്‍ തീരദേശ സേനയെ കണ്ടയുടന്‍ തന്നെ ബോട്ടിലുള്ളവര്‍ മയക്കുമരുന്ന് നിറച്ച ബാഗുകള്‍ കടലില്‍ വലിച്ചെറിഞ്ഞു. എന്നാല്‍ സേന ബാഗുകള്‍ തിരിച്ചെടുക്കുകയും ബോട്ടിലുള്ള എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിയിലായവരെ വിവിധ സുരക്ഷാ ഏജന്‍സികള്‍ ചോദ്യം ചെയ്യും
Discussion about this post