കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ പേടിയെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. മാതൃഭൂമി ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രസ്താവന.
ന്യൂസ് അവതാരകയായ സ്മൃതി പരുത്തിക്കാടൊക്കെ എവിടെ ചെന്നാല്‍ പൂച്ചയെ പോലെ പതുങ്ങുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
വ്യക്തിപരമായ ആക്ഷേപമൊന്നും വേണ്ട എന്നായിരുന്നു അവതാരകയുടെ മറുപടി. എല്ലാവരെയും അങ്ഹനെ അധിക്ഷേപിക്കേണ്ടെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ചോദ്യം ചോദിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഭയമാണെന്നും പഞ്ച പുച്ഛമടക്കി നില്‍ക്കുകയാണെന്നും സന്ദീപ് വാര്യര്‍ ആവര്‍ത്തിച്ചതോടെ ചര്‍ച്ച ബഹളത്തിലായി.
പല തവണ ഇത് നമ്മള് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇവരാണ് മോദി മറുപടി നല്‍കുന്നില്ലെന്ന വിമര്‍ശനം ഉന്നയിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു.
വീഡിയൊ-
Discussion about this post