പ്രതിപക്ഷത്തിന് പരാജയഭീതി ആണെന്നും വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് പരാതി പറയുന്നത് ജനങ്ങളില്‍ വിശ്വാസം ഇല്ലാത്തത കൊണ്ടാണെന്നും ബിജെപി. ഇ.വി.എമ്മിലൂടെ വോട്ടെടുപ്പ് നടത്തി വിവിധ തെരഞ്ഞെടുപ്പുകളില്‍ ജയിച്ച സിപിഎം , തൃണമൂല്‍, ഡി.എം.കെ എന്നിങ്ങനെയുള്ള പാര്‍ട്ടികള്‍ ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്നത് പരാജയപ്പെടുന്ന ഭീതി കൊണ്ടാണ്.
രാജസ്ഥാന്‍,മധ്യപ്രദേശ്, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എം ഉപയോഗിച്ച് നടത്തിയപ്പോള്‍ ഇല്ലാത്ത പരാതികളാണ് ഇപ്പോള്‍ ഉയരുന്നത് എന്ന് കേന്ദ്രമന്ത്രി ജാവ്ദേക്കാര്‍ പറഞ്ഞു. ഇനി വരുന്ന മണിക്കൂറുകള്‍ നിര്‍ണ്ണായകം ആണെന്നും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഹ്വാനം നടത്തിയിരുന്നു. എക്സിറ്റ് പോള്‍ കണ്ട് പ്രവര്‍ത്തകര്‍ നിരാശരാകരുത് എന്നും രാഹുല്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ പരിഹാസം.
Discussion about this post