ഓഹരി വിപണിയിൽ വൻകുതിപ്പ്. സെൻസെക്സ് 688 പോയിന്റും നിഫ്റ്റി 201 പോയിന്റും വർധിച്ചു. നിലവിൽ സെൻസെക്സ് 39, 706 ലും നിഫ്റ്റി 11906 ലുമാണ്. ബിജെപിയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾക്ക് പിന്നാലെയാണ് ഓഹരി സൂചികയിൽ വൻ കുതിപ്പുണ്ടായിരിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ലാർസെൻ ആൻഡ് ടർബോ, ഐസിഐസ് ബാങ്ക്, ഇൻഡസ്ലൻഡ് ബാങ്ക് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയിരിക്കുന്നത്. എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നതിന്റെ സൂചനകൾക്ക് പിന്നാലെയാണ് ഓഹരി വിപണിയിലെ കുതിപ്പും.
ഇത് ആദ്യമായാണ് സെൻസെക്സ് നാൽപ്പതിനായിരം കടക്കുന്നത്. ബുധനാഴ്ച സെൻസെക്സ് 0.36 ശതമാനം, നിഫ്റ്റി 0.25 ശതമാനത്തിലുമാണ് വ്യാപാരം അവസാനിച്ചത്.
Discussion about this post