സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ സി. ദിവാകരന് വിട്ടുനില്‍ക്കുന്നു. പങ്കെടുക്കാന്‍ കഴിയില്ലെന്ന് ദിവാകരന് നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പ്രതിഷേധമാണ് കാരണമെന്നാണ് സൂചന.
തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വിമര്‍ശനവുമായി സി.ദിവാകരൻ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്ന് സി.ദിവാകരന് പറഞ്ഞു. ഇടതുപക്ഷത്തിന് പറ്റിയ തെറ്റ് മനസിലാക്കിയാല്‍ ജനങ്ങളോട് അതു തുറന്നു പറയണം. ഇടതുനേതാക്കള്‍ പ്രോട്ടോക്കോള്‍ നോക്കാതെ ജനങ്ങളിലേക്ക് ചെല്ലണമെന്നും, പഴയകാല നേതാക്കള്‍ ജനങ്ങളോട് സംവദിച്ചിരുന്നുവെന്നും അദേഹം പറഞ്ഞു.
Discussion about this post