ഡല്‍ഹി: യൂജിസി പുറത്ത് വിട്ട വ്യാജ സര്‍വ്വകലാശാലയുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയും. പത്തനംതിട്ട ജില്ലയിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി കിഷനാട്ടം ഉള്‍പ്പടെ 21 വ്യാജ സര്‍വകലാശാലകളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന് (യുജിസി) പുറത്തിറക്കി.
ഈ പട്ടികയില്‍ എട്ടെണ്ണം ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്നതാണ്. ആറെണ്ണം ഡല്‍ഹിയിലും. 1956ലെ യുജിസി ആക്ട് പ്രകാരം സെന്‍ട്രല്‍/സ്റ്റേറ്റ്/ പ്രൊവിന്‍ഷ്യല്‍ ആക്ട് പ്രകാരം സ്ഥാപിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് യൂണിവേഴ്സിറ്റി എന്ന് ഉപയോഗിക്കാനാകൂ. എന്നാല്‍ ഇതല്ലാത്ത സ്ഥാപനങ്ങള്‍ യൂണിവേഴ്സിറ്റി എന്ന പേരുപയോഗിക്കുന്നത് യുജിസി ആക്ടിന്റെ 23ാം വകുപ്പ് പ്രകാരം നിരോധിച്ചിട്ടുണ്ട്.
മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഓരോ യൂണിവേഴ്സിറ്റി വീതവും പട്ടികയിലുള്പെട്ടിട്ടുണ്ട്. ഇത്തരം സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതു നിയമ വിരുദ്ധമായാണെന്നും ഇവിടെ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം ലഭ്യമാകില്ലെന്നും യുജിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Discussion about this post