കേന്ദ്രമന്ത്രിയായി വി മുരളീധരന് കേന്ദ്രമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് വി മുരളീധരന് സത്യപ്രതിജ്ഞ ചൊല്ലിയത്. സഹമന്ത്രി സ്ഥാനമാണ് വി മുരളീധരന് ലഭിക്കുക
കേരളത്തില്‍ നിന്നുള്ള ഏകമന്ത്രിയാണ് വി മുരളീധരന്.മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് വി മുരളീധരന്. പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്തം കൃത്യമായി നിര്‍വ്വഹിക്കുമെന്ന് വി മുരളീധരന് പറഞ്ഞു. കേരളത്തിലെ പ്രശ്നങ്ങള്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും അദ്ദഹം പറഞ്ഞു. കേരളത്തിന്റെ പ്രശ്നങ്ങള്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിലുള്ള പ്രവര്‍ത്തന പരിചയവും മികച്ച സംഘാടകനും, നേതാവുമെന്ന വിശേഷണമാണ് രണ്ടാം മോദി മന്ത്രിസഭയിലെ സാന്നിധ്യമാകാന്‍ മുരളീധരന് തുണയായത്. എബിവിപി സംസ്ഥാന സെക്രട്ടറി, പിന്നീട് അഖിലേന്ത്യാ സെക്രട്ടറി, നെഹ്റു യുവകേന്ദ്ര ചെയര്മാന്, രണ്ട് ടേം ബിജെപി സംസ്ഥാന പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. 2018ലാണ് അദ്ദേഹം രാജ്യസഭ എംപിയായി ചുമതലയേറ്റത്.
https://www.youtube.com/watch?v=nlkp4rIAAR4&feature=youtu.be
Discussion about this post