സ്വന്തമായി ഓലക്കുടിലും , സൈക്കിളും മാത്രമുള്ള ഒരു എം.പി മോദി സര്‍ക്കാരില്‍ സഹമന്ത്രി. ഒഡിഷയില്‍ ആദിവാസികള്‍ക്ക് ഇടയില്‍ സേവനം നടത്തുന്ന ആര്.എസ്.എസ് പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര സാരംഗിയാണ് മോദി സര്‍ക്കാരില്‍ സഹമന്ത്രിയായത്. ഒഡിഷ മോദി എന്നാണ് സാരംഗിയെ അനുയായികള്‍ വിശേഷിപ്പിക്കുന്നത്.
ബിജെഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നും സാരംഗി ലോക്സഭയിലേക്കെത്തുന്നത്. വലിയ വാഹനവ്യൂഹങ്ങളുടെ അകമ്പടി ഒന്നുമില്ലാതെ സൈക്കിളിലും ഓട്ടോറിക്ഷയിലും നടന്നുമൊക്കെയാണ് സാരംഗി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.
അവിവാഹിതനായ സാരംഗി ഓലക്കുടിലില്‍ മാതാവിനോടൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം അമ്മ മരണപ്പെട്ടു. സാരംഗിയുടെ പ്രവര്‍ത്തനം ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ് . ബാലസോറിലെ ആദിവാസി കുട്ടികള്‍ക്കായി നിരവധി വിദ്യാലയങ്ങള്‍ സാരംഗിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post