വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയുടെ വീടിന് മുന്നിൽ റാഫേൽ യുദ്ധവിമാനത്തിന്റെ മാതൃക സ്ഥാപിച്ച് ഇന്ത്യന്‍ വ്യോമസേന. റാഫേൽ ഇടപാടിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് സർക്കാരിനെ നേരിടുന്ന കോൺഗ്രസിന്റെ ദേശീയാസ്ഥാനത്തിന്റെ തൊട്ട്എതിർവശത്താണ് വിമാനമാതൃക സ്ഥാപിച്ചിരിക്കുന്നത്.
അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തിന് എതിർവശത്താണ് വ്യോമസേനാ മേധാവിയുടെ വസതി. ഏതാനും മാസങ്ങൾക്കുമുൻപ് വ്യോമസേനാ മേധാവിയുടെ വസതിക്കുമുൻപിൽ സുഖോയ് എസ്.യു-30 വിമാനത്തിന്റെ മാതൃക സ്ഥാപിച്ചിരുന്നു. ഇതു പിന്നീട് നീക്കംചെയ്തു.
റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപക ക്രമക്കേട് നടത്തിയെന്നതായിരുന്നു ഇക്കുറി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ ആരോപണം. മോദിയെ ലക്ഷ്യമിട്ട് ‘ചൗക്കിദാർ ചോർ ഹേ’ എന്ന മുദ്രാവാക്യം കോൺഗ്രസ് വിളിച്ചതും റാഫേൽ ഇടപാടിന്റെ പേരിലാണ്.
Discussion about this post