ഉത്തര്‍പ്രദേശിലെ 11 നിയമസഭാ സീറ്റുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കില്ല. ബൂത്ത് തലത്തില്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ കഴിയുന്നത് വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നത്. 2022-നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താനാണ് നേതാക്കളുടെ ആവശ്യം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പായി പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്നും ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുന്‍ എം.എല്‍.എമാരും എംപിമാരും അടങ്ങിയ സംഘം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്ത് അയച്ചിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കുന്നതില്‍ ബിജെപിയെ കണ്ട് പഠിക്കണമെന്നും. പാര്‍ട്ടിയെ താഴെ തട്ടില്‍ നിന്നും ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ കൂടെ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജരായിരിക്കണം എന്നും യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
Discussion about this post