ജാര്‍ഖണ്ഡില്‍ ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് ഭീകരരെ വാഴ്ത്തി ഏഷ്യാനെറ്റ് ന്യൂസ്. ഏറ്റുമുട്ടലില്‍ കമ്മ്യൂണിസ്റ്റ് ഭീകരരെ വധിക്കുന്നതിനിടെ സശസ്ത്ര സീമാബലിലെ നീരജ് ഛേത്രി എന്ന ജവാന് വീരമൃത്യു വരിച്ചിരുന്നു. എന്നാല്‍, ഏഷ്യാനെറ്റ് ഭീകരരെ ന്യായീകരിക്കും വിധമാണ് വാര്‍ത്ത നല്‍കിയത്. ” സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ക്ക് വീരമൃത്യു” എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിക്ഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ഏഷ്യാനെറ്റ് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള ആവശ്യപ്പെട്ടു.
https://www.facebook.com/psspillai/photos/a.637683779705262/1377415152398784/?type=3&__xts__%5B0%5D=68.ARDIkH0U5RypDI-l17Wf6hLa8yTUpJKnsMYnyjMWc3TlseWMaesm9RG3TI0REyDgT2ZEVgreaj-tAaEp154FM3QW-1NY_026yrNFRzj556rBpvtGjR_5DmYc701DX7ml310cGf80MeCEKE5CFB2M7ZJkwUCCE-bmuz83gV0y8nWNg6bZ-90Azf1K0zRYHe5mJCY5-TkznIAXkG994Y3_zEJXmFS1YSenF4xS8iZ1kXeFpTFu9y9Lg9jsM2AqOJAb_8NNPd5XDPEizGulIHmJgAl-yRYwRhmS59CyCbIO8zKkdy_-fNXRTKe4-fvqhMQn2iAiSxlmkunhqj9XDiOlMUEPBw&__tn__=-R
പുലര്‍ച്ചെ മൂന്നരയോടെ ധുംക ജില്ലയിലെ തല്ദംഗല് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തിലേക്ക് രക്ഷപെട്ട അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് ധുംക ജില്ലാ പൊലീസ് മേധാവി വൈ.എസ്.രമേശ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ എസ്എസ്ബി ജവാന് രാജേഷ് കുമാര്‍ റായിയെ ഹെലികോപ്ടറില്‍ റാഞ്ചിയിലേക്ക് മാറ്റി. മറ്റു മൂന്നുപേരെ ദുംകയിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/KSurendranOfficial/photos/a.640026446081995/2285280654889891/?type=3&permPage=1
Discussion about this post