തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെയും എൻഡിഎയിലേക്ക് സ്വാഗതം ചെയ്‍ത് കേന്ദ്രമന്ത്രിയും സഖ്യകക്ഷിനേതാവുമായ രാംദാസ് അത്താവാലെ. എൻഡിഎ പ്രവേശം തെലങ്കാനയിലെയും ആന്ധ്രയിലെയും വികസനത്തിന് നേട്ടമാകുമെന്നും അത്താവാലെ പറഞ്ഞു.
ഏത് പാര്‍ട്ടിക്കും എൻഡിഎയിലേക്ക് കടന്നുവരാമെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞതാണ്. കെസിആറും ജഗനും നരേന്ദ്രമോദിയെയും എൻഡിഎയും പിന്തുണയ്ക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നത്. ഇതിൽ അവര്‍ക്ക് തീരുമാനമെടുക്കാം. മോദിയുടെ നേതൃത്വം ശക്തമാണ്. പ്രതിപക്ഷത്തിൻ്റെ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് എൻഡിഎ വലിയ വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ സര്‍ക്കാര്‍ ഭരണഘടന തിരുത്തുമെന്നത് വ്യാജപ്രചരണമാണ്. മോദി മുസ്ലീം സമുദായത്തിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post