2011ലെ സാമൂഹിക സാമ്പത്തിക സര്‍വ്വേ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. സര്‍വ്വേയിലെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 24 കോടി കുടുംബങ്ങളാണുള്ളത്.ഇതില്‍ മൂന്നില്‍ ഒന്നു കുടുംബ്ങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങളി എന്നാണ് സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നത്. ഒന്‍പതു കോടി ജനങ്ങള്‍ കൂലിപ്പണിയെ ആശ്രയിച്ചാണു ജീവിക്കുന്നത്. ആറു ലക്ഷം കുടുംബങ്ങള്‍ ഭിക്ഷാടനത്തെ ആശ്രയിക്കുന്നുവെന്നും സര്‍വ്വേഫലം പറയുന്നു.
5.37 കോടി ജനങ്ങള്‍ സ്വന്തമായി ഭൂമി ഇല്ലാത്തവരാണ്.കേരളത്തിലെ 50 ശതമാനം കുടുംബങ്ങളും കൂലിപ്പണിയെയാണ് ആശ്രയിക്കുന്നതെന്നും സര്‍വ്വേഫലം വ്യക്തമാക്കുന്നു.
Discussion about this post