ഝാര്‍ഖണ്ഡിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ വക്താവ് എംജെ അക്ബര്‍ വിജയിച്ചു. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ സ്ഥാനാര്‍ത്ഥി ഹാജി ഹുസൈനെ 19 വോട്ടുകള്‍ക്കാണ് അക്ബര്‍ പരാജയപ്പെടുത്തിയത്.
ആകെയുള്ള 80 വോട്ടര്‍മാരില്‍ 78 പേരും വോട്ടു രേഖപ്പെടുത്തി. ഇതില്‍ ഒരു വോട്ട് അസാധുവായതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സുളീല്‍ കുമാര്‍ അറിയിച്ചു. കെഡി സിങ് രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
Discussion about this post