രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ പൊതു ബജറ്റ് അവതരണത്തിന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാന്‍ ജനങ്ങള്‍ക്കും അവസരം.ജൂലൈ 5 നാണ് പൊതു ബജറ്റ് .ധനകാര്യമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. സോഷ്യൽ മീഡിയ വഴി പലരും പങ്കുവച്ച ബജറ്റ് അവതരണത്തിലേക്കുളള ആശയങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുകയാണ് ധനകാര്യമന്ത്രി. തന്റെ ടീം ഈ ആശയങ്ങളും നിർദേശങ്ങളും ക്രോഡീകരിക്കുകയാണെന്നും അവർ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് നിർമ്മല സീതാരാമൻ ഈ വിവരം പങ്കുവച്ചത്. ”പണ്ഡിതന്മാരും, സാമ്പത്തിക വിദഗ്ധരും പത്രത്തിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവച്ച ചിന്തകൾക്കും ആശയങ്ങൾക്കും നന്ദി പറയുന്നു. പലതും ഞാൻ വായിച്ചു. എന്റെ ടീം എനിക്ക് നൽകാനായി അവയെല്ലാം ക്രോഡീകരിക്കുന്നുണ്ട്. ഓരോ ചെറിയ വാക്കിനും വില നൽകുന്നുണ്ട്. ഇനിയും ഇത് തുടരുക” ഇതായിരുന്നു നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തത്.
Grateful for every thought/idea that’s being shared by scholars, economists and enthusiasts through print, electronic, and on social media. I read many of them; also, my team carefully collates them for me. Value every bit. Thanks. Please keep them coming. #Budget2019
— Nirmala Sitharaman (Modi Ka Parivar) (@nsitharaman) June 6, 2019
#Budget2019 എന്ന ഹാഷ്ടാഗും കേന്ദ്രമന്ത്രിയുടെ ട്വീറ്റിനൊപ്പമുണ്ട്. ഈ ഹാഷ്ടാഗിലാണ് ബജറ്റിനെക്കുറിച്ചുളള നിർദേശങ്ങളും ആശയങ്ങളും പങ്കുവയ്ക്കേണ്ടത്.
Discussion about this post