അരുണാചല്‍ പ്രാദേശിലേക്ക് യാത്രതിരിച്ച വ്യോമസേന വിമാനം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. പാര്‍വത മേഖലയില്‍ കറുത്ത പുക ഉയരുന്നത് കണ്ടതായി ഗ്രാമീണര്‍ അറിയിച്ചതായി അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു. ഗ്രാമീണര്‍ അറിയിച്ച കാര്യം ശരിയാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
മോളോ ഗ്രാമത്തില്‍ നിന്നും എട്ടുകിലോമീറ്റര്‍ ദൂരെയാണ് തിങ്കളാഴ്ച ഉച്ചയോടെ പര്‍വതമുകളില്‍ പുകച്ചുരുള്‍ കണ്ടതായി ഗ്രാമവാസികള്‍ പറഞ്ഞത്. വ്യോമസേനയും കരസേനയും പോലീസും ഉള്‍പ്പെട്ട സംയുക്തസംഘം ഈ മേഖലയില്‍ തെരച്ചില്‍ നടത്തും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആസാമില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേച്ചുകയിലേക്ക് 13 പേരെയും വഹിച്ച് പറന്ന വ്യോമസേന വിമാനം കാണാതെയായത്.മലയാളിയടക്കം വിമാനത്തില്‍ എട്ട്ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
മൂന്ന് സംഘങ്ങള്‍ വിമാനത്തിന്റെ യാത്രാപാതയിലൂടെ തെരച്ചില്‍ നടത്തുന്നുണ്ട്. ജോര്‍ഹട്ട് മുതല്‍ മേച്ചുക വരെ വിമാനം സഞ്ചരിക്കുന്ന പാത നിബിഡവനങ്ങളും പര്‍വതങ്ങള്‍ക്കും മുകളിലൂടെയാണ് എന്നത് തെരച്ചില്‍ ദുഷ്കരമാക്കുന്നുണ്ട്.
Discussion about this post