പാകിസ്ഥാനിലെ ബലാക്കോട്ടില്‍ വ്യോമാക്രമണം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത് സ്പൈസ് 2000 എന്ന ഇസ്രേയല്‍ നിര്‍മ്മിത ബോംബുകളാണ്. അത്തരം നൂറൂ ബോംബുകള്‍ കൂടിവാങ്ങാന്‍ ഇസ്രേയലുമായി കേന്ദ്രസര്‍ക്കാര്‍ കരാറിലൊപ്പുവച്ചു എന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
പുതിയ ഗവണ്മെന്റ് അധികാരമേറ്റയുടനേയുള്ള ആദ്യത്തെ പ്രതിരോധ കരാറാണിത്. റാഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റംസ് എന്ന ഇസ്രേയല്‍ പ്രതിരോധ കമ്പനിയാണ് സ്പൈസ് ബോംബുകള്‍ നിര്‍മ്മിയ്ക്കുന്നത്. കൃത്യമായി ഗതിനിയന്ത്രണം ചെയ്യാനാകുന്ന ബോംബുകളാണിവ. അടിയന്തിരമായി നിര്‍മ്മിച്ച് നല്‍കണം എന്ന നിബന്ധനയോടെയാണ് ഈ കരാര്‍ ഒപ്പുവച്ചത് എന്നാണ് അറിയുന്നത്. 2019 അവസാനമാകും മുന്‍പ് എല്ലാ ബോംബുകളും നല്കിയിരിയ്ക്കണം എന്നാണ് കരാര്‍ വ്യവസ്ഥ ചെയ്യുന്നത്.
മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ തുരന്ന് അകത്തു കയറിയ ശേഷം മാത്രം സ്ഫോടനം നടത്തുന്ന തുരക്കല്‍ പോര്‍മുനകളോട് കൂടിയ ബോംബുകളാണ് സ്പൈസ് 2000. ജയ്ഷ് എ മൊഹമ്മദ് ഭീകരതാവളം ആക്രമിച്ചപ്പോള്‍ ഈ സംവിധാനമുപയോഗിച്ചാണ് പരമാവധി നാശം നാം ഭീകരതാവളത്തിനു വരുത്തിയത്. എണ്‍പത് കിലോയോളം സ്ഫോടകവസ്തുക്കള്‍ നിറച്ച ഈ ബോംബുകള്‍ ഏത് ലക്ഷ്യവും സെക്കന്‍ഡുകള്‍ക്കകം പൂര്‍ണ്ണമായും തകര്‍ത്തുകളയാന്‍ ശേഷിയുള്ളവയാണ്. ബലാക്കോട്ട് ആക്രമണ സമയത്ത് ഒരൊറ്റ ഭീകരവാദിയും രക്ഷപെടാത്തതിനു കാരണം ഇന്ത്യന്‍ വ്യോമസേനയുടെ കാര്യക്ഷമതയോടൊപ്പം ഈ ബോംബുകളുടെ കൃത്യത കൂടിയാണ്.
അടിയന്തിരമായിത്തന്നെ ഇത്രയും ബോംബുകള്‍ ഇസ്രേയലില്‍ നിന്ന് വാങ്ങുന്നത് ഏത് രീതിയിലുള്ള ആക്രമണത്തേയും ചെറുക്കാന്‍ എപ്പോഴും സന്നദ്ധരായിരിയ്ക്കാനാണ്. ഭീകരവാദികളുമായി യാതൊരുവിധ സന്ധി സംഭാഷണങ്ങള്‍ക്കും തയ്യാറല്ലെന്നും ,ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം സംശയങ്ങള്ക്കിടനല്കാതെ വ്യക്തമാക്കിയിരിന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ പ്രതിരോധ കരാര്‍ വ്യക്തമാക്കുന്നതും ഇതു തന്നെയാണ്. ഭീരകവാദത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ ഒരു ചുവടുപോലും പിറകോട്ടില്ലന്നും ഇനിയും നെറികേട് കാട്ടിയാല്‍ ചുട്ട മറുപടിതന്നെ നല്‍കുമെന്നും ആണ് സൂചനകള്‍ .
Discussion about this post