അപകടം സംഭവിക്കുന്നതിന് മുന്‍പ് കൊല്ലത്ത് വെച്ച് ബാലഭാസ്കറും ഡ്രൈവറും വാഹനം നിര്‍ത്തി ജ്യൂസ് കഴിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ താന്‍ പരിശോധിച്ചതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ പ്രകാശന്‍ തമ്പി. കടയുടമയായ ഷംസാദ് നേരത്തെ പ്രകാശ് തമ്പി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു എന്ന് മൊഴി നല്‍കിയിരുന്നു എങ്കിലും പിന്നീട് മാധ്യമങ്ങളോട് നിഷേധിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രകാശ് തമ്പി താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായിട്ടുള്ള മൊഴി നല്‍കിയത്.ഷംനാദിന്റെ സുഹൃത്തായ സിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞത് സത്യമാണോ എന്ന് അറിയാനാണ് ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശ് തമ്പി മൊഴിനല്‍കി.
പള്ളിമുക്കിലെ കടയില്‍ നിന്നും ബാലഭാസ്കറും കുടുംബവും രാത്രി കരിക്ക് കുടിക്കുകയും യാത്ര തുടരുകയും ചെയ്തിരുന്നു . ഈ ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുന്ന സമയത്ത് പ്രകാശ് തമ്പി ഈ കടയിലെത്തുകയും സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്ഡ് ഡിസ്ക് വാങ്ങികൊണ്ട് പോയതായിട്ടാണ് കടയുടമ ക്രൈംബ്രാഞ്ചിനു മൊഴിനല്‍കിയത്. ഇത് പിന്നീട് തിരികെ എത്തിച്ചതായും ഷംനാദ് മൊഴിനല്‍കി.
ഈ ഹാര്‍ഡ് ഡിസ്ക് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ ഹരീഷ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ നിന്നും ഹാര്‍ഡ്ഡിസ്ക് തിരികെ വാങ്ങുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയുമാണ്. ഏതേലും വിധത്തിലുള്ള കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന കാര്യം അറിയാനാണ് ഇത്.
Discussion about this post