ഒരാഴ്ച വൈകി കാലവര്‍ഷം കേരളത്തിലെത്തിയതായി കാലാവസ്ഥാ വകുപ്പ്. വരുന്ന മൂന്ന് ദിവസം വ്യാപകമായി മഴകിട്ടുമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലു തെക്കന്‍ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പ്.
ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം ഒരാഴ്ച വൈകിയാണ് എത്തിയതെങ്കിലും സാമാന്യം നല്ല മഴകിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. വരുന്ന 72 മണിക്കൂര്‍ കേരളത്തില്‍വ്യാപകമായി മഴ ലഭിക്കും. മണിക്കൂറില്‍ 45 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലു തെക്കന്‍ജില്ലകളിലും ശക്തമായ മഴക്ക് ഇടയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്. കടല്‍പ്രക്ഷുബ്ധമാണ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്
Discussion about this post