പശ്ചിമ ബംഗാളിലെ ബസിര്‍ഹട്ടില്‍ ബി.ജെ.പി 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനും ബിജെപി തീരുമാനിച്ചു.
ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയും പോലിസും തൃണമൂല്‍ പ്രവര്‍ത്തകരും തടഞ്ഞു.
യാതൊരു പ്രകേപനവുമില്ലാതെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ഭൌതികശരീരങ്ങള്‍ കൊണ്ടുപോകുന്ന ഈ സമയത്ത് മമത സര്‍ക്കാര്‍ ഇതുപോലെ വാശിതീര്‍ക്കുന്നത് പോലീസ് സംവിധാനത്തിന്റെ ദയനീയമായ ദുരുപയോഗമാണ്. ഗവര്‍ണര്‍ കാശിനാഥ് ത്രിപാഠിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പോലീസിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നാണ് കരുതുന്നതെന്നും ബിജെപി ബംഗാള്‍ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു. ജനാധിപത്യത്തെ മമതാബാനര്‍ജി കഴുത്ത് ഞെരിച്ച് കൊന്നിരിയ്ക്കുന്നുഎന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ബംഗാളില്‍ നടക്കുന്ന ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമതാ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post