തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ തടവ് ശിക്ഷ റദ്ദാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. യുവാവിനെ മര്‍ദ്ദിച്ച കേസില്‍ നെയ്യാറ്റിന്‍കര കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ച മലയം വിഴവൂര്‍ ചെറുവിള വീട്ടില്‍ ഡേവിഡ് ലാലിയുടെ ശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചതാണ്. പ്രതി ഒരു ദിവസംപോലും ജയിലില്‍ കിടന്നിട്ടില്ല. ജയില്‍ശിക്ഷ അനുഭവിച്ചയാളിനു മാത്രമേ ശിക്ഷയില്‍ ഇളവുലഭിക്കാന്‍ അര്‍ഹതയുള്ളൂവെന്നും വി.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ശിക്ഷ റദ്ദാക്കരുതെന്ന ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ മറികടന്ന് പാസ്റ്ററുടെ ശിക്ഷ ഉമ്മന്‍ചാണ്ടി ഇടപെട്ട് റദ്ദാക്കിയ വാര്‍ത്ത ബ്രേവ് ഇന്ത്യ ന്യൂസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
ഇത്തരമൊരു ഉത്തരവിലൂടെ അപകടകരായ ഒരു കീഴ്വഴക്കമാണ് മുഖ്യമന്ത്രി സൃഷ്ടിച്ചിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.
ഒരു വര്‍ഷത്തെ തടവ് ശിക്ഷ ഒഴിവാക്കി കൊടുത്ത സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പിഴ അടക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതുവരെയും പിഴ അടച്ചില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ ഡേവിഡ് നേതൃത്വം നല്കുന്ന കമ്പനിയ്ക്ക് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമ്മാനവിതരണത്തിനുള്ള കരാര്‍ നല്കിയതും വിവാദമായിരുന്നു.
Discussion about this post