പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ഒക്ടോബറില്‍ ശിവഗിരി മഠത്തില്‍ നടക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്ഘാടകനായിട്ടാണ് പ്രധാനമന്ത്രി എത്തുന്നത്. രാജ്യത്തും വിദേശത്തുമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമമാണ് ഒക്ടോബര്‍ മാസാദ്യം ശിവഗിരിയില്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിയെ ശിവഗിരിയിലെ മുതിര്‍ന്ന സന്യാസിവര്യന്മാര് നേരിട്ട് ക്ഷണിക്കുകയായിരുന്നു. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചതായി ശിവഗിരി മഠം വ്യക്തമാക്കി.
ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
Discussion about this post