വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ആദ്യ വിദേശസന്ദർശനം നൈജീരിയയിൽ. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ മൂന്നുദിവസത്തെ പര്യടനമാണ് അദ്ദേഹം നടത്തുന്നത്. ബുധനാഴ്ച നൈജീരിയൻ സർക്കാർ സംഘടിപ്പിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കും.
ചൊവ്വാഴ്ച വൈകീട്ട് നൈജീരിയയുടെ തലസ്ഥാനമായ അബൂജയിൽ മന്ത്രിക്ക് ഇന്ത്യൻസമൂഹം സ്വീകരണം നൽകി. അബൂജയിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷനും നൈജീരിയൻ ഹൈക്കമ്മിഷനും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഹൈക്കമ്മിഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിലും പങ്കെടുത്തു.
നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിൻബ്ജോ, ആക്ടിങ് വിദേശകാര്യമന്ത്രി എന്നിവരുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തും. നൈജർ, ദക്ഷിണാഫ്രിക്ക, എത്യോപിയ, ഈജിപ്ത് എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും
Discussion about this post