ന്യൂഡൽഹി: ബിഹാറിലെ സിംഹഭാഗം ലോക്‌സഭാ സീറ്റുകളും എൻഡിഎ പിടിച്ചെടുക്കുമെന്ന് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ. ഇക്കുറി എൻഡിഎ സഖ്യത്തിന് 29 മുതൽ 33 സീറ്റുകൾവരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. ബിജെപി ഒറ്റയ്ക്കായി 15 സീറ്റുകൾ നേടുമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു.
ഇക്കുറി തിരഞ്ഞെടുപ്പിൽ 13 മുതൽ 15 വരെ സീറ്റുകൾ ആകും ബിജെപിയ്ക്ക് ലഭിക്കുക. ജെഡിയുവിന് 9 മുതൽ 11 സീറ്റുകൾ വരെ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ആർജെഡിയ്ക്ക് ആറ് മുതൽ ഏഴ് സീറ്റുകൾവരെ ലഭിക്കുമെന്നും ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ വ്യക്തമാക്കുന്നു. കോൺഗ്രസ് ഒന്നോ രണ്ടോ സീറ്റിൽ ഒതുങ്ങും.
കഴിഞ്ഞ തവണ 39 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. ഒരു സീറ്റ് കോൺഗ്രസിനും ലഭിച്ചു. 17 സീറ്റുകളിൽ ബിജെപി ഒറ്റയ്ക്ക് ആയിരുന്നു വിജയിച്ചത്. ജെഡിയു 16 സീറ്റുകളിലും എൽജെപി ആറ് സീറ്റുകളിലും വിജയിച്ചിരുന്നു.
Discussion about this post