കൊൽക്കത്ത: 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങളെങ്കിലും ലോക്‌സഭാ സീറ്റുകളുടെ അടിസ്ഥാനത്തിൽ ബിജെപി ബംഗാളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചിച്ചിട്ടുള്ളത് അമ്പരപ്പിക്കുന്ന വിജയത്തിനാണ് ബി ജെ പി സാക്ഷ്യം വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജാൻ കി ബാത്തിൻ്റെ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ബിജെപിക്ക് 21 മുതൽ 26 സീറ്റുകളും തൃണമൂൽ കോൺഗ്രസിന് 16-18 സീറ്റുകളും ലഭിക്കുമെന്നാണ് പറയുന്നത്.
ബിജെപിക്ക് 22 സീറ്റും തൃണമൂലിന് 18 സീറ്റും നൽകുമെന്നാണ് ആർ ബംഗ്ല നടത്തിയ സർവേ പ്രവചിക്കുന്നത്.
അതേസമയം, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ ന്യൂസ്-ഡി-ഡൈനാമിക്‌സ് ബിജെപിക്ക് 21 സീറ്റുകളും ടിഎംസിക്ക് 19 സീറ്റുകളും ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത് . തൃണമൂൽ കോൺഗ്രസ് 16-നും 20-നും ഇടയിലായി ചുരുങ്ങുമെന്നും മമത ബാനർജിയെ ബി ജെ പി പുറത്താക്കുമെന്നും പ്രവചിച്ച റിപ്പബ്ലിക് ഭാരത്-മാട്രിസ് ബിജെപിക്ക് 21 മുതൽ 25 വരെ സീറ്റുകൾ ആണ് നൽകുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 18 സീറ്റുകളും അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് (ടിഎംസി) 22 സീറ്റുകളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2 സീറ്റുകളും ആണ് നേടിയത്.
Discussion about this post