ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സർവേ. സംസ്ഥാനത്ത് ബിജെപി 6 മുതൽ 7 സീറ്റുകൾ വരെ നേടുകൾ നേടുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഇൻഡി സഖ്യം ഒരു സീറ്റ് മാത്രമാണ് നേടുകയെന്നും സർവേ പ്രവചിക്കുന്നു. 54 ശതമാനത്തിലധികം വോട്ട് വിഹിതം രാജ്യതലസ്ഥാനത്ത് ബിജെപി സ്വന്തമാക്കും. കോൺഗ്രസും ആം ആദ്മിയും 19ഉം 25ഉം ശതമാനവും വോട്ട് വിഹിതം നേടും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മെയ് 25നായിരുന്നു ഡൽഹിയിലെ വോട്ടെടുപ്പ്. ഡൽഹിയിൽ 7 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴ് സീറ്റുകളും നേടിയത് ബിജെപിയായിരുന്നു. നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ചപ്പോൾ 2019ൽ 57 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ബിജെപി ഡൽഹി തൂത്തുവാരിയത്. ബിജെപി ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിൽ പോലും 23 ശതമാനത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു.
Discussion about this post