മഴ കാരണം ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു.ഈ ലോകകപ്പില്‍ നാലാമത്തെ മത്സരമാണ് മഴ കാരണം ഉപേക്ഷിക്കുന്നത് .
ഇന്നലെ ഓസ്ട്രേലിയ – പാക്കിസ്ഥാന് തമ്മിലുള്ള മത്സരം മാത്രമാണ് കഴിഞ്ഞ നാല് മത്സരങ്ങളില്‍ നടന്ന ഏക മത്സരം. ഇന്നത്തെ മത്സരം ഉപേക്ഷിച്ചതിനാല്‍ ഇന്ത്യയ്ക്കും ന്യൂസിലന്റിനും ഓരോ പോയിന്റ് വീതം നല്‍കും.
നിരവധി തവണ അമ്പയര്‍മാര്‍ ഗ്രൗണ്ട് പരിശോധിച്ചിരുന്നു എങ്കിലും കനത്ത മഴയും , നനവും കാരണം റോസ് ഇടാന്‍ പോലും കഴിഞ്ഞിരുന്നില്ല .
ഈ ലോകകപ്പിൽ ഇത് വരെ ഒരു മത്സരവും പരാജയപ്പെടാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലൻറും.
Discussion about this post