അര്‍ദ്ധ സൈനിക വിഭാഗമായ ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് മഞ്ഞു മരുഭൂമിയില്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചാണ് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ അഭ്യാസപ്രകടനം.
#Himveers of #ITBP gearing up for #5thInternationalDayofYoga at 18 K feet in Laddakh@narendramodi #yoga#InternationalYogaDay2019 #YogaDay2019 pic.twitter.com/8brk7jtb5Y
— ITBP (@ITBP_official) June 14, 2019
ജമ്മുകശ്മീരിലെ ലഡാക്കിലാണ് സൈനികര്‍ യോഗ പ്രകടനം നടത്തിയത്. ലഡാക്കില്‍ 18000 അടി മുകളില്‍ മഞ്ഞുമരുഭൂമിയില്‍ സൈനികര്‍ യോഗയുടെ വിവിധ മുറകള്‍ ചെയ്യുന്നതാണ് ദൃശ്യങ്ങളിലുളളത്. സൂര്യനമ്സ്കാരം ഉള്‍പ്പെടെയുളള വിവിധ യോഗമുറകളാണ് ഇവര്‍ ചെയ്തത്.
സൈനിക വേഷത്തിലായിരുന്നു ഇവര്‍. കഠിനമായ തണുപ്പിനെ ചെറുക്കാന്‍ മേല്‍വസ്ത്രം ധരിച്ചിട്ടുണ്ട്.നിലത്ത് മഞ്ഞിന് മുകളില്‍ ഒരു തുണിവിരിച്ചാണ് യോഗാസനങ്ങള്‍ ചെയ്യുന്നത്.
Discussion about this post