മുംബൈ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ച് കൊള്ളയടിക്കാന്‍ എത്തിയ സംഘടതിന്റെ വെടിയേറ്റ് ജീവനക്കാരനായ മലയാളി കൊല്ലപ്പെട്ടു. മാവേലിക്കര സ്വദേശി സജു സാമുവലാണ് മരിച്ചത്.
മറ്റൊരു മലയാളിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നാസിക് ബ്രാഞ്ചില്‍ ഓഡിറ്റിംഗ് നടത്തുന്നതിനായി എത്തിയതായിരുന്നു സജു.
ഓഡിറ്റിംഗ് നടക്കുന്ന സമയത്ത് അതിക്രമിച്ച മോഷ്ടാക്കളുടെ സംഘം ജീവനക്കാരുടെ കയ്യിലെ മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങിയതിന് ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്പ്പില്‍ കലാശിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഇന്ന് മുംബൈയില്‍ എത്തിക്കുന്ന മൃതദേഹം നാളെ നാട്ടിലെത്തിക്കും .
Discussion about this post