നീതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരും. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും രാഷ്ട്രപതി ഭവനില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില് നിന്നും വിട്ടുനില്‍ക്കുമെന്നാണ് അറിയാന് കഴിയു
നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ നീതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗമാണ്. സാമ്പത്തിക പരിഷക്കരണങ്ങള്‍, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, കര്‍ഷിക പ്രശ്നങ്ങള്‍, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അതിരൂക്ഷമായ വരള്‍ച്ച എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും. മഴവെള്ള സംഭരണം, വരള്‍ച്ചാ ദുരിതാശ്വാസം, ഇടത് തീവ്രവാദമടക്കം ആഭ്യന്തരസുരക്ഷാ ഭീഷണികള്‍ എന്നിവയും നീതി ആയോഗ് ഗവേണിങ് കൗണ്‍സിലിന്‍റെ അജന്‍ഡയിലുണ്ട്.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, സാമൂഹിക നീതിമന്ത്രി തവര്‍ ചന്ദ് ഗെഹ്‍ലോട്ട്, റയില്‍വേ – വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, നീതി ആയോഗ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
Discussion about this post